 
മൂവാറ്റുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ കീഴിലുള്ള ആനിക്കാട് കിഴക്കേ ഉപകനാൽ(നടുക്കര) ജലസേജന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യ്തു. എൽദോ എബ്രഹാം എം.എൽ. എ ഓൺലൈനിലൂടെ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജലസേജന വകുപ്പ് ചീഫ് എൻജിനീയർ സുനിൽ രാജ്.ഡി.റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.ജോസ് അഗസ്റ്റിൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെൽമി ജോൺസൺ, സുറുമി അജീഷ്, വൈസ് പ്രസിഡന്റുമാരായ അഷറഫ് മൈതീൻ, രാജൻ കടക്കോട്,എം.വി.ഐ.പി എക്‌സിക്യുട്ടീവ് എൻജിനീയർ കെ.കെ.ശ്യാംകുമാർ, സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീകല.സി.കെ. എന്നിവർ പ്രസംഗിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആയവന പഞ്ചായത്തിലൂടെ കടന്ന് പോകുന്ന എം.വി.ഐ.പിയുടെ മൂവാറ്റുപുഴ ബ്രാഞ്ച് കനാലിന്റെ ഉപകനാലായ ആനിക്കാട് ഡിസ്ട്രിബ്യൂട്ടറിയുടെ 310 മീറ്റർ ചെയിനേജിൽ കാവിശ്ശേരിപ്പീടികയിൽ നിന്നും ആരംഭിച്ച് ആവോലി പഞ്ചായത്തിലെ നടുക്കര തോടിൽ അവാസിനിക്കുന്ന കനാലിന് 1.855കി.മീറ്റർ നീളമുള്ള കനാലിന്റെ നിർമ്മാണമാണ് പൂർത്തിയായത്. 3.65കോടി രൂപ അനുവദിച്ചിരിക്കുന്നത്.