പറവൂർ: സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ പറവൂർ വാണിയക്കാട് നിർമ്മിച്ചിട്ടുള്ള പുതിയ ഗോഡൗണിന്റെ ഉദ്ഘാടനം 15ന് രാവിലെ എട്ടിന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. വെയർഹൗസ് കോർപ്പറേഷൻ ചെയർമാൻ വാഴൂർ സോമൻ, മുൻ എം.എൽ.എ പി. രാജു, നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി തുടങ്ങിയവർ പങ്കെടുക്കും.