fr-domission-manikkathan-
ഫാ. ഡൊമീഷ്യൻ മാണിക്യത്താൻ

കൊച്ചി: സിഎംഐ കൊച്ചി തിരുഹൃദയ പ്രവിശ്യയിലെ നീലീശ്വരം ആശ്രമാംഗമായിരുന്ന ഫാ. ഡോമീഷ്യൻ മാണിക്യത്താൻ (91) നിര്യാതനായി. തേവര, മണപ്പുറം, നീലീശ്വരം, ആലുവ, കൂനമ്മാവ്, കറുകുറ്റി തുടങ്ങി വിവിധ ആശ്രമങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. ബംഗളൂരു ധർമാരാം റെക്ടർ, സിഎംഐ സഭയുടെ ജനറൽ കൗൺസിൽ അംഗം, തൃശൂർ ദീപികയുടെ അസോസിയേറ്റ് എഡിറ്റർ, കുടുംബ ദീപം മാസിക എഡിറ്റർ എന്നീ ചുമതലകളും നിർവഹിച്ചു. തേവര സേക്രഡ് ഹാർട്ട് കോളജിൽ മലയാളം അധ്യാപകനായിരുന്നു. ഗ്രന്ഥകാരൻ, വാഗ്മി, ധ്യാന ഗുരു എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. കാലടി താന്നിപ്പുഴ മാണിക്യത്താൻ കുടുംബാംഗമാണ്.