കോലഞ്ചേരി: മിനി സിവിൽ സ്റ്റേഷൻ ഇന്ന് ഉച്ചയ്ക്ക് 12ന് പൊതുമരാമത്ത് വകുപ്പ് മന്ത്റി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്റി ഇ. ചന്ദ്രശേഖരൻ ചടങ്ങിൽ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി, വി.പി. സജീന്ദ്രൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എസ്. സുഹാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ എന്നിവർ സംസാരിക്കും. 3.92 കോടി രൂപ ചിലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് നൽകിയ സ്ഥലത്താണ് മന്ദിരം നിർമിച്ചത്.