krishi-vadakkekara
വടക്കേക്കരയിൽ നടന്ന കർഷക സംഗമവും കാർഷിക സെമിനാറും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് കിഴങ്ങുവർഗ്ഗ വിളകളുടെ കൃഷിമുറകളും രോഗ കീടനിയന്ത്രണവും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു. മിനിസെറ്റ് സാങ്കേതിക വിദ്യയിലൂടെ നടീൽ വസ്തുക്കൾ ധ്രുതഗതിയിൽ വിപുലീകരിക്കാം എന്നതിനെക്കുറിച്ച് പരിശീലനം നൽകി. കർഷകരും കുട്ടികളും ശാസ്ത്രജ്ഞൻമാരും നേരിട്ട് സംവധിക്കുന്ന മുഖാമുഖം പരിപാടിയായി നടന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സനീഷ് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജി. ബൈജു , സീനിയർ ഡയന്റിസ്റ്റ് ഡോ. ഡി. ജഗനാഥൻ, സീനിയർ ടെക്കനിക്കൽ ഓഫീസർ വി.ആ|. ശശാങ്കൻ, സീനിയർ ടെക്ക്നീഷ്യൻ റെജിൻ, പഞ്ചായത്ത് സെക്രട്ടറി എം.കെ. ഷിബു, കൃഷി അസിസ്റ്റന്റുമാരായ എസ്.കെ. ഷിനു, വി.എസ്. ചിത്ര തുടങ്ങിയവർ സംസാരിച്ചു.