കോലഞ്ചേരി: പൂതൃക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണി​റ്റ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിലുള്ള ബസ് കാത്തിരുപ്പു കേന്ദ്രം പെയിന്റ് ചെയ്തു പുത്തനാക്കി. പ്രോഗ്രാം ഓഫീസർമാരായ റ്റി.​റ്റി. റോസ്, എസ്.സുരേഷ്, പി.ടി.എ പ്രസിഡൻറ് വി.ഒ.കൊച്ചുമോൻ എന്നിവർ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.