ആലുവ: വിദ്യാർത്ഥികളുടെ കലാ,സാഹിത്യ വാസനയെ പ്രേത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തല അൽ അമീൻ കോളേജിൽ ആരംഭിച്ച റേഡിയോ മിഠായിയുടെ ഉദ്ഘാടനം കൊച്ചി ഓൾ ഇന്ത്യ റേഡിയോ ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവ് അഖിൽ സുകുമാരനും, കവിതാമരത്തിന്റെ (പോയട്രീ) ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ അൻവർ അലിയും ഉദ്ഘാടനം ചെയ്തു.
അൽ അമീൻ കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ അദ്ധ്യക്ഷനായി. അക്കാദമിക് കൗൺസിലർ പ്രൊഫ. മുഹമ്മദ് താഹർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ഡോ. പി.ജെ. സജിൻ, പ്രൊഫ. അബ്ദുൽ സലാം, അസി. പ്രൊഫ. ഹരോൾഡ് കൊറയ എന്നിവർ സംസാരിച്ചു.