കോലഞ്ചേരി: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സംഘടനകളുടെ നേതൃത്വത്തിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ നടത്തിയ കാൽനട പ്രചരണജാഥകൾ സമാപിച്ചു. സമാപനസമ്മേളനം എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. എ.എൻ.സിജിമോൾ, അജി നാരായണൻ, ആർ.വി.സതീഷ്‌കുമാർ, കെ. എ. ഷാജിമോൻ,ഒ.ജി.സജിമോൻ,കെ.വി.മോളി, എം.എസ്. അരുൺഘോഷ്, എൻ.എം.രാജേഷ്, കെ.കെ.സജീവ്, ശ്യാമളവർണ്ണൻ, ടി.വി.പീറ്റർ എന്നിവർ സംസാരിച്ചു.