ആലുവ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസിന്റെയും കോൺഫ്രൻസ് മന്ദിരത്തിന്റെയും ഉദ്ഘാടനം ഇന്ന് ആലുവയിൽ നടക്കും. രാവിലെ പത്തിന് ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.കെ. രമേശൻ അദ്ധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വിവിധ സർവീസ് സംഘടന ഭാരവാഹികളായ കെ. രാമകൃഷ്ണൻ, എൻ. അശോക് കുമാർ, എം.എ.കെ. ഫൈസൽ, കെ.എ. നെൽസൺ, കെ. സുരേഷ് ബാബു, എ.എസ്. രഞ്ജിത്ത്, ടി.എ. അശോക് കുമാർ, നഗരസഭ കൗൺസിലർ പി.എസ്. പ്രീത, കെ.പി. സെയ്തുമുഹമ്മദ്, ഇ.എസ്. സത്യനാരായണൻ, എൻ.കെ. മണി എന്നിവർ പ്രസംഗിക്കും. ജിലാ സെക്രട്ടറി പി.ജെ. ഡേവിസ് സ്വാഗതവും വി.ആർ. പ്രതാപൻ നന്ദിയും പറയും. ആലുവ സീനത്ത് തീയറ്ററിന് സമീപമാണ് അസോസിയേഷൻ സ്വന്തം ഓഫീസ് തുറക്കുന്നത്.