jose-mavely
സപ്തതി ആഘോഷിക്കുന്ന ജോസ് മാവേലിയെ അലുവയിലെ കായിക പ്രേമികളുടെ കൂട്ടായ്മ ആദരിക്കുന്നു

ആലുവ: ജനസേവ സ്ഥാപകൻ ജോസ് മാവേലിയുടെ സപ്തതി ആഘോഷത്തിൽ പങ്കുചേർന്ന് ആലുവയിലെ കായിക പ്രേമികളും. പതിവ് അനുമോദന യോഗങ്ങൾക്കും സ്വീകരണങ്ങൾക്കും വിപരീതമായി കൂട്ടയോട്ടം സംഘടിപ്പിച്ചാണ് ചടങ്ങ് നടത്തിയത്. ആലുവ പെരിയാർ അഡ്വഞ്ചേഴ്‌സ് സ്‌പോട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിവരാത്രി മണപ്പുറം വഴി ഏഴു കിലോമീറ്റർ ദൂരം ഓടിയാണ് ആശംസ നേർന്നത്. ആലുവയിലെ കായികതാരങ്ങളായ ബിജു, സുനിൽ, അനിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി. കഴിഞ്ഞദിവസം ആലുവയിലെ സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മയും അദ്ദേഹത്തെ ആദരിച്ചിരുന്നു.

ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് ജോസ് മാവേലി ദേശീയ-അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ പലതവണ നേടിയിട്ടുണ്ട്. 2020ൽ മണിപ്പൂരിൽ നടന്ന 41-മത് നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ 100, 200, 400 മീറ്റർ ഓട്ടത്തിലും 100 ത 400 മീറ്റർ റിലേയിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ദേശീയ ചാമ്പ്യനായതും 'ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വെറ്ററൻ ഓട്ടക്കാരൻ' എന്ന ബഹുമതിക്ക് അർഹനായയി.