വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ 272.50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച 5 പ്രധാന റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഓൺലൈനിലൂടെ നിർവഹിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എസ് ശർമ്മ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് ഭാരവാഹികൾപങ്കെടുത്തു.ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേന ഫിഷറീസ് ഫണ്ട് വിനിയോഗിച്ചായായിരുന്നു നിർമ്മാണം. പള്ളിപ്പുറം ജനഹിത ബീച്ച് റോഡ് ( 57.50 ലക്ഷം) , പള്ളിപ്പുറം കരുത്തല വെസ്റ്റ് പാലം റോഡ് ( 73 ലക്ഷം ) , കുഴുപ്പിള്ളി കുപ്പിത്തറ റോഡ് ( 29.30 ലക്ഷം ) , നായരമ്പലം കൊച്ചമ്പലം വെസ്റ്റ് റോഡ് ( 43.70 ലക്ഷം ), മുളവുകാട് അരീപറമ്പ് കോളനി റോഡ് ( 69 ലക്ഷം ) എന്നിവയാണ് ഉത്ഘാടനം ചെയ്യപ്പെട്ട റോഡുകൾ.