chennithala

തൃപ്പൂണിത്തുറ : യ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് നടന്ന എല്ലാ പിൻവാതിൽ നിയമനങ്ങളും പുന:പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരുടെ വികാരം കണക്കിലെടുത്ത് ശബരിമലയ്ക്ക് പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരും.സംസ്ഥാനത്തെ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത മുഴുവൻ പേരെയും പദ്ധതിയിൽ ഉൾപ്പെടുത്തും. നാമജപസമരവുമായി ബന്ധപ്പെട്ട കേസുകൾ എഴുതി തള്ളണമെന്ന മേജൻ രവിയുടെ ആവശ്യം പരിശോധിക്കും. ഇതോടൊപ്പം പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കണമെന്ന നിർദ്ദേശവും അദ്ദേഹത്തിൽ നിന്ന് ഉണ്ടായി.രമേശ് ചെന്നത്തല പറഞ്ഞു. അതേസമയം മേജർ രവി സ്വീകരണ യോഗത്തിൽ പങ്കെടുത്തത് പ്രവർത്തകരിൽ ആവേശം ഇരട്ടിയാക്കി. നിരവധിപ്പേരാണ് യാത്രയെ സ്വീകരിക്കാൻ തൃപ്പൂണിത്തുറയിൽ എത്തിയത്. ചടങ്ങിൽ മുൻമന്ത്രി കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി.സെക്രട്ടറിമാരായ ബി.ആർ. എം. ഷെഫീക്ക് , ബാലകൃഷ്ണൻ പെരിയ , കേരള കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്ജ് , ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി. ദേവരാജൻ , തൃപ്പൂണിത്തുറ യു.ഡി.എഫ് ചെയർമാൻ ബാബു ആന്റണി , കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ.വി.തോമസ് , ഹൈബി ഈഡൻ എം.പി. , സി.വിനോദ് , രാജു.പി.നായർ , ഡി. അർജുനൻ തുടങ്ങിയവർ സംസാരിച്ചു.