
കോലഞ്ചേരി: ദുരന്തങ്ങളുടെ അഞ്ച് വർഷങ്ങളിൽ നിന്ന് കേരളത്തെ പുന: സ്യഷ്ടിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്രയ്ക്ക് പുത്തൻകുരിശിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിലും കർഷകരെ സഹായിക്കുന്നതിനും ദുർബല വിഭാഗങ്ങളുടെ ചികിത്സാ സഹായമടക്കം പുന:സ്ഥാപിക്കും. നാളുകളായി തുടരുന്ന സഭാതർക്കം പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിന് ഇരു വിഭാഗവുമായി ചർച്ച ചെയ്യും. ഇതിനായി യു.ഡി.എഫ് ശക്തമായി ഇടപെടും. കാവുംതാഴം മൈതാനത്തു നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ യാത്രയെ സ്വീകരിച്ചു. യോഗത്തിൽ വി.പി.സജീന്ദ്രൻ എം.എൽ എ അദ്ധ്യക്ഷനായി.