കൊച്ചി : പേട്ട - എസ്.എൻ ജംഗ്ഷൻ മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി കെ.എം.ആർ .എൽ പേട്ടയിൽ പുതുതായി നിർമിച്ച പനങ്കുറ്റി പുതിയ പാലം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. പേട്ടയിൽ നിലവിലുള്ള പാലത്തിലൂടെയും പുതിയ പാലത്തിലൂടെയുമായി വാഹനഗതാഗതം നാലുവരിയാകും. കാലങ്ങളായി വാഹനയാത്രികർ അനുഭവിച്ചുവരുന്ന ദുരിതയാത്രയ്ക്ക് ഇതോടെ ശമനമാകുമെമ്മാണ് പ്രതീക്ഷിക്കുന്നത്.
നിർമ്മാണം ഒരു വർഷം കൊണ്ട്
ലോക്ക് ഡൗൺ കാലത്ത് രണ്ടു മാസം പണി നിർത്തി വച്ചിട്ടും നിശ്ചിത സമയത്തിനും വളരെ മുമ്പുതന്നെ കെ.എം.ആർ.എൽ. പാലം പൂർത്തിയാക്കി. പൂർണാനദിക്ക് കുറുകെ ദേശീയപാതയിൽ അര നൂറ്റാണ്ടായി കുപ്പിക്കഴുത്തുപോലെ നിൽക്കുന്നതാണ് കൊച്ചി കോർപ്പറേഷനേയും തൃപ്പൂണിത്തുറ നഗരസഭയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ‘പനങ്കുറ്റി പാലം’ എന്നറിയപ്പെടുന്ന പേട്ട പാലം. 2019 നവംബറിൽ തുടങ്ങിയ പാലം നിർമാണം ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പൂർത്തീകരിക്കാനായത് കെ. എം.ആർ.എല്ലിന് നേട്ടമായി. . കരാർ പ്രകാരം വരുന്ന ഓഗസ്റ്റ് വരെ സമയം ഉണ്ടായിരുന്നു. .
ചെലവ് 17.കോടി
അഞ്ച് സ്പാനുകളോടെ നിർമിച്ചിരിക്കുന്ന പാലത്തിന് 250 മീറ്റർ നീളവും 7.5 മീറ്റർ വീതിയുള്ള രണ്ടു വരി ക്യാരേജ് വേയും ഉണ്ട് ഉണ്ട്. ഒരുഭാഗത്തായി 1.05 മീറ്റർ വീതിയിൽ നടപ്പാതയും നിർമിച്ചിട്ടുണ്ട്. പഴയ പാലത്തിൽ നടപ്പാതയില്ലാത്തത് ഏറെ അപകടങ്ങൾക്കു കാരണമായിരുന്നു.17.02 കോടി രൂപയാണ് നിർമാണ എസ്റ്റിമേറ്റ് എങ്കിലും അതിലും കുറവ് തുകയേ നിർമാണത്തിന് ചെലവായിട്ടുള്ളൂ എന്ന് അധികൃതർ പറഞ്ഞു. മെട്രോ ലൈനിന്റെ പില്ലറുകൾ തീർന്നിട്ടായിരുന്നു പാലംപണി തുടങ്ങിയത്. അത് വലിയ വെല്ലുവിളിയായിരുന്നുവെന്നും അധികൃതർ പറയുന്നു. പൂർണാനദിയിൽ നിന്ന് പാലം നന്നായി ഉയർന്നുനിൽക്കുന്നതു കൊണ്ടുതന്നെ ജലഗതാഗതത്തിന് വലിയ ബോട്ടുകൾക്കുൾപ്പെടെ തടസ്സങ്ങളുണ്ടാകില്ല.
പഴയ പാലം ബലപ്പെടുത്തും
നിലവിലെ പേട്ട പാലത്തിന് ഉയരം കുറവാണ്. ഈ പാലം നിർമിച്ചിട്ട് അരനൂറ്റാണ്ടായി. ഈ പാലം ബലപ്പെടുത്താനാണ് ഇപ്പോഴത്തെ തീരുമാനം . ഇത് ഉയരംകുട്ടി പുനർ നിർമിക്കുന്നതാകും ഗുണകരമെന്ന് ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. പഴയ പാലം ബലപ്പെടുത്തുന്നതിനായുള്ള അനുമതിക്കായി കെ.എം.ആർ.എൽ. സർക്കാരിനെ സമീപിച്ചിട്ടുണ്ട്. അനുമതി ലഭ്യമായാൽ അതിനായുള്ള പണികൾ തുടങ്ങും.
# കൃത്യമായ ആസൂത്രണം
2019 നവംബർ ഒന്നിനു നിർമാണം തുടങ്ങിയ പാലം . 22 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 15 മാസം കൊണ്ടു പൂർത്തിയായി. ലോക്‌ഡൗൺ കാലത്ത് എല്ലാ ജോലികളും നിശ്ചലമായപ്പോഴും രണ്ടു മാസം മാത്രമാണ് പണി നിർത്തി വെയ്ക്കേണ്ടി വന്നത് . ഏറെ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നെങ്കിലും കൃത്യമായ ആസൂത്രണവും മേൽനോട്ടവും വഴിയാണു 7 മാസം മുൻപുതന്നെ പാലം പൂർത്തിയാക്കിയത്
അൽകേഷ്കുമാർ ശർമ കെഎംആർഎൽ എംഡി