ksp-c

 ഫാക്‌ട് എം.കെ.കെ നായർ അവാർഡ് മന്ത്രി സമ്മാനിച്ചു

കളമശേരി: കേരളത്തെ തൊഴിൽ, നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരളാ സ്റ്റേറ്റ് പ്രൊഡക്‌റ്റിവിറ്റി കൗൺസിലിന്റെ എം.കെ.കെ നായർ സ്മാരക അവാർഡ് ദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. വ്യവസായം പ്രോത്സാഹിപ്പിക്കാൻ വജ്ര, സുവർണ, രജത എന്നിങ്ങനെ ഗ്രേഡുകൾ നിശ്ചയിച്ച് നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഡക്‌റ്റിവിറ്റി കൗൺസിലും ഫാക്ടും സംയുക്തമായാണ് അവാർഡ് ഏർപ്പെടുത്തിയത്. വൻകിട വ്യവസായങ്ങളിൽ ഒന്നാംസ്ഥാനം മിൽമ പാലക്കാട്, രണ്ടാംസ്ഥാനം ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് അമ്പലമുകളും നേടി. ഇടത്തരം വ്യവസായം (വലുത്) ഒന്നാംസ്ഥാനം മിൽമ കോഴിക്കോടിനും രണ്ടാംസ്ഥാനം കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ ആലപ്പുഴയ്ക്കുമാണ്. ഇടത്തരം (ചെറുത്) ഒന്നാംസ്ഥാനം കളമശേരി എച്ച്.എം.ടിയും രണ്ടാംസ്ഥാനം എറണാകുളത്തെ പ്രൈമ പ്ലാസ്റ്റിക്സും സ്വന്തമാക്കി.

ഉത്പാദനക്ഷമത അവാർഡ് 2018-2019 വിതരണവും സ്‌പാർക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ചെയർമാൻ എം.തോമസ് കടവൻ അദ്ധ്യക്ഷത വഹിച്ചു. ഫാക്ട് ചീഫ് ജനറൽ മാനേജർ ടി.പി. അജിത്കുമാർ, കൊച്ചിൻ ഷിപ്പ്‌യാർഡ് എ.ജി.എം. പി.എൻ. സമ്പത് കുമാർ, അഡ്വ.കെ.വി. ഹരിദാസ്, കെ.വിരാമചന്ദ്രൻ, എം.ഡി. വർഗീസ്, ടി.സി. സേതുമാധവൻ എന്നിവർ സംസാരിച്ചു.