titto-antony
യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ഷുഹൈബ് അനുസ്മരണം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് ഷുഹൈബ് അനുസ്മരണം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഞ്ജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.ജി. ജയകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ഉപാദ്ധ്യക്ഷൻ അഷ്‌കർ പനയപ്പിള്ളിൽ, അൻസാർ തൊരതു, അംജത് അലി എന്നിവർ സംസാരിച്ചു.