മൂവാറ്റുപുഴ: മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള ഒരു ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുന്ന നിരാമയ ഇൻഷ്വറൻസ് സ്കീമിൽ ചേരുന്നതിനും, ചേർന്നവർക്കു പുതുക്കുന്നതിനും ,18 വയസിനു മുകളിലുള്ളവർക്കു ലീഗൽ ഗാർഡിയൻഷിപ്പ് എടുക്കുന്നതിനും ജില്ലാ സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അവസരമൊരുക്കുന്നു. 17 ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ഇൻഷ്വറൻസിനുള്ള രജിസ്ട്രേഷൻ സമയം. ഇൻഷ്വറൻസ് തികച്ചും സൗജന്യമാണ്.

കേരളത്തിൽ താമസിക്കുന്ന മാനസീക വെല്ലുവിളി നേരിടുന്നവരുടെ രക്ഷകർത്താക്കളിൽ ആർക്കെങ്കിലും ഒരാൾക്കു പങ്കെടുക്കാം. എന്നാൽ മാനസീക വെല്ലുവിളി നേരിടുന്നവർ പങ്കെടുക്കേണ്ട.

ഇവരുടെപാസ്പോർട്ട് സൈസു് ഫോട്ടോ ,ആധാർ കാർഡ്,ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവയുമായി ബ്ലോക്ക് പഞ്ചായത്തു ഹാളിൽ എത്തിച്ചേരണമെന്നു ഭാരവാഹികൾ അറിയിച്ചു. നാഷണൽ ട്രസ്റ്റ് കേരള ഘടകം ചെയർമാൻ ഡി. ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.