ആലുവ: സി.എ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ തസ്ലീന സലീമിനെ ആലുവ മർച്ചന്റ്‌സ് യൂത്ത് വിംഗ് ആദരിച്ചു. മർച്ചന്റ്‌സ് വനിതാ വിംഗ് ട്രഷറർ താഹിറയുടെ മകളാണ്.
അനുമോദനയോഗം അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് അജ്മൽ കാമ്പായി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ജോണി മുത്തേടൻ, ലത്തീഫ് പൂഴിത്തുറ, കെ.സി. ബാബു, പി.എം. മൂസക്കുട്ടി, സി.ഡി. ജോൺസൺ, സി.ബി. രാജു, എ.ജെ. റിജാസ്, എൻ.എ. അഫ്‌സൽ, ആസിഫ് ഇക്ബാൽ, കെ.യു. ഫിറോസ്,അയയൂബ് പുത്തൻപുരയിൽ, അസീസ് അൽ ബാബ് എന്നിവർ സംസാരിച്ചു.