kayal

കൊച്ചി: ആവശ്യത്തിന് ബോട്ടുകളില്ല, ഉള്ളതിന് വേഗം പോരാ , ഓട്ടത്തിനിടെ എൻജിൻ നിലയ്ക്കുന്നു, അറ്റകുറ്റ പണിക്കെന്ന പേരിൽ ബോട്ടുകൾ അടിക്കടി പിൻവലിക്കുന്നു.,,,,,,

എന്നിങ്ങനെ ജില്ലയിലെ ബോട്ടുയാത്രക്കാരുടെ തീർത്താൽ തീരാത്ത പരാതികൾക്ക് പരിഹാരമായി പുതിയ ഫൈബർ ബോട്ടുകളെത്തുന്നു. ജലഗതാഗത വകുപ്പ് പുതിയതായി നിർമ്മിച്ച് നീറ്റിലിറക്കുന്ന കാറ്റാമറൈൻ ബോട്ടിന്റെ ഉദ്ഘാടനം നാളെ (തിങ്കൾ ) രാവിലെ 11.30 ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഓൺലൈനായി ഫോർട്ടുകൊച്ചി കമാലക്കടവ് ജെട്ടിയിൽ നിർവഹിക്കും.ഹൈബി ഈഡൻ എം.പി,എം.എൽ.എമാരായ കെ.ജെ.മാക്സി, എസ്.ശർമ്മ,ജോൺ ഫെർണാണ്ടസ് ടി.ജെ.വിനോദ് തുടങ്ങിയവർ പങ്കെടുക്കും.

അത്യാധുനിക സർവീസ്

ചെലവു കുറഞ്ഞതും സുരക്ഷിതവും എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ഏഴ് കാറ്റാമറൈൻ ബോട്ടുകൾക്കാണ് സർക്കാർ അനുമതി.

ഇതിൽ 98 എച്ച്.പി ശേഷിയുള്ള രണ്ടെണ്ണം തിങ്കളാഴ്ച നീറ്റിലിറക്കും

1.90 കോടിയാണ് ഒരു ബോട്ടിന്റെ നിർമ്മാണ ചെലവ്

ഓരോ ഒന്നര മാസം കൂടുമ്പോഴും അടുത്ത ബോട്ടുകൾ വരും

പുതിയതു വരുന്ന മുറയ്ക്ക് നിലവിലുള്ളവ ആലപ്പുഴയിലേക്ക് സർവീസിനായി മാറ്റും

# സവിശേഷതകൾ

ഫൈബർ ബോട്ടിന് ഇരട്ടഎൻജിനാണ്. ഒന്ന് പണി മുടക്കിയാലും കുഴപ്പമില്ല.

യാത്രക്കാരുടെ എണ്ണം നൂറാണെങ്കിലും അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാം

ഫെബർ ബോട്ടായതിനാൽ തുരുമ്പ് പിടിക്കല്ല. ആറു മാസം കൂടുമ്പോൾ പെയിന്റ് അടിക്കേണ്ട

കായൽമുരിങ്ങ. കല്ലുമേക്കായ തുടങ്ങിയ ജലജീവികൾ ബോട്ടിൽ പറ്റിപ്പിടിക്കുമെന്ന ആശങ്ക വേണ്ട.

പഴയ നിരക്കിൽ യാത്ര ചെയ്യാം