st-xavi
കണ്ടൽ ചെടികൾക്ക് സുരക്ഷയൊരുക്കാൻ ആലുവ സെന്റ സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർ മുളകുറ്റികൾ തയ്യാറാക്കുന്നു

ആലുവ: ആലുവ സെന്റ സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ടൽ ചെടികൾക്ക് സുരക്ഷാകവചമൊരുക്കി. ഡോ.ജി.ഡി. മാർട്ടിന്റെ സഹകരണത്തോടെ 22 അംഗസംഘം എൻ.എസ്.എസ് വളണ്ടിയർമാരാണ് വടുതല അട്ടിപ്പേറ്റി ആർച്ച്ബിഷപ്പ് മെമ്മോറിയൽ സ്‌കൂളിൽ 2000ത്തോളം കണ്ടൽചെടികൾക്ക് സുരക്ഷയൊരുക്കിയത്. കണ്ടൽ ചെടികൾ നടുന്നതിനായി മുളകളിൽ പൊതിഞ്ഞ് നടാൻ പാകമാക്കും. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസറായ ജാസ്മിൻ ഗോൺസാൽവസിനും, നിനു റോസിനും നേതൃത്വം നൽകി.