മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ യു.പി, വനിത വായന മത്സരങ്ങളുടെ താലൂക്കുതല വിജയികളെ പ്രഖ്യാപിച്ചു. 1. എം.കെ.ജയശ്രീ, ചിന്ത കിഴുമുറി ലൈബ്രറി , 2. അഞ്ജന പി.നായർ കോസ് മോലൈബ്രറി കല്ലൂർക്കാട്, 3. ശ്രീലക്ഷ്മി പി.ആർ, മഹാത്മജി വടകര, 4. ബിൻസി സുനിൽ ഫോർവേർഡ് പേഴയ്ക്കാപ്പിള്ളി , 5 . എം.ആർ.രാജം എ.എം.ഇബ്രാഹിം സാഹിതം പായിപ്ര, 6. കെ.കെ. സരസമ്മ മഹാത്മജി വടകര, 7. ശ്യാമള ടി, നാഷണൽ പണ്ടപ്പിള്ളി, 8. അഭിരാമി പി.എസ്, വിജ്ഞാനപോഷിണി, മുളവൂർ, 9. ആതിര പൊന്നപ്പൻ മഹാത്മജി വടകര ,10. ആർഷമോൾ ഇ.എം.എസ് ലൈബ്രറി, രണ്ടാർ. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് താലൂക്ക് കൗൺസിൽ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കൂടാതെ ജില്ലാതല വായനമത്സരത്തിൽ പങ്കെടുക്കുകയും ചെയ്യാം. മറ്റ് വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും.
യു.പി വായനമത്സരവിജയികൾ. 1. അക്സാ എ.എസ്, മണ്ണത്തൂർ ലൈബ്രറി , 2. മഹാലക്ഷ്മി സജീവ് മഹാത്മജി വടകര, 3. അബിൻ സാജു എസ്.എച്ച് ആയവന, 4. ഇഹ്സാന ഫാത്തിമ ആസാദ് പേഴയ്ക്കാപ്പിള്ളി, 5. അനയാജിജോമോൻ എസ്.എച്ച് ആയവന, 6. മൈഥിലി പ്രശാന്ത് എ.എം. ഇബ്രാഹിം സാഹിബ് പായിപ്ര, 7. അഡോണ എൽദോസ് മേക്കടമ്പ് ലൈബ്രറി, 8. ബീമരുക്സാന ഫോർവേർഡ് പള്ളിപ്പടി, 9. അഫിഫ ഫാത്തിമ ആസാദ് പേഴയ്ക്കാപ്പിള്ളി, 10സാന്ദ്രാ ഉണ്ണിക്കൃഷ്ണൻ മേക്കടമ്പ് ലൈബ്രറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ജില്ലാതല വായന മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യാം. മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകും.
യു.പി, വനിതാ വായനമത്സരങ്ങളുടെ താലൂക്കുതല ഉദ്ഘാടനം മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ. ഉണ്ണി സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ വായനാസന്ദേശം നൽകി. താലൂക്ക് ജോ. സെക്രട്ടറി പി.കെ.വിജയൻ, താലൂക്ക് എക്സിക്യുട്ടീവ് അംഗങ്ങളായ പി.ബി. സിന്ധു, ടി.പി. രാജീവ്, ബി.എൻ. ബിജു എന്നിവർ സംസാരിച്ചു. എം.കെ. ജോർജ്, കെ.എം. നൗഫൽ, എം.കെ. രാജു , അരുണകുമാർ, ദിവ്യ , എസ്.ആർ. സീത എന്നിവർ നേതൃത്വം നൽകി.