ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഫാമിലി ഹെൽത്ത് സെന്ററിന് എം.എൽ.എ പ്രത്യേക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 7.30 ലക്ഷം രുപ ചെലവഴിച്ച് വാങ്ങിയ മിനി ആംബുലൻസിന്റെ താക്കോൽദാനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ സ്‌നേഹ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി സെബാസ്റ്റ്യൻ, പഞ്ചായത്തംഗങ്ങളായ സാജു മത്തായി, ടി.പി. അസീസ്, കെ.എ. ജോയി, കെ.കെ. സതിശൻ, സനില, റസീല ഷിഹാബ്, പഞ്ചായത്ത് സെക്രട്ടറി മിനി, ഡോ. ലിസി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.