ആലുവ: കള്ളുഷാപ്പുകൾ തുറക്കാത്തതിനെതിരെ തൊഴിലാളികൾ സമരം തുടങ്ങുന്നു. ആലുവ റേഞ്ച് ഗ്രൂപ്പ് 1,3,4 ഷാപ്പുകൾ തുറക്കാത്തതിനെതിരെ ജില്ലാ മദ്യവ്യവസായ തൊഴിലാളി യൂണിയൻ 18ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും. 11 മാസമായി തൊഴിലാളികൾക്ക് ജോലിയില്ലെന്ന് യൂണിയൻ ഭാരവാഹികളായ എ.ഡി. ഉണ്ണിക്കൃഷ്ണനും സന്തോഷ് പൈയും പറഞ്ഞു. ഷാപ്പ് ലേലം റേഞ്ച് അടിസ്ഥാനത്തിലാക്കാൻ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.