meeting
തിരുവൈരാണിക്കുളം അരങ്ങ് കലാസമിതി കലാകാരന്മാരെ ആദരിക്കൽ പരിപാടി ശ്രീ മൂലനഗരം മോഹൻ ഉദ്ഘാടനം ചെയ്യുന്നു

കാലടി: തിരുവൈരാണിക്കുളം അരങ്ങ് കലാസമതി വ്യത്യസ്ത കലാകാരൻമാരെ ആദരിക്കൽ ചടങ്ങും ചർച്ചയും സംഘടിപ്പിച്ചു. പ്രാചീന കലാരൂപങ്ങളായ തെയ്യം, തോറ്റംപാട്ട്, തിരുവാതിര കളി, കോൽകളി തുടങ്ങിയ കലകളെ സംബന്ധിച്ച് ചർച്ച സംഘടിപ്പിച്ചത്. ശ്രീമൂലനഗരം മോഹൻ ചർച്ച ക്ലാസ് ഉദ്ഘാടനം ചെയ്തു. നാടകകൃത്ത്ശ്രീമൂലനഗരം പൊന്നൻ, തിരുവൈരാണിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. കെ .കലാധരൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു പി .ടി .സജീവൻ അദ്ധ്യക്ഷനായി. പി ആർ ഷാജികുമാർ, പി, ബി. വിനോദ് എന്നിവർ പങ്കെടുത്തു.