iuml-award
സംസ്ഥാന മികച്ച ഭിന്നശേഷി അവാർഡിന് അർഹനായ കെ.എം. അബ്ദുൾ ഷുക്കൂറിന് കീഴ്മാട് ഗ്രാമപഞ്ചായത്തംഗം സാഹിദ അബ്ദുൾ സലാം ഉപഹാരം നൽക്കുന്നു

ആലുവ: സംസ്ഥാന സർക്കാറിന്റെ മികച്ച ഭിന്നശേഷി അവാർഡ് നേടിയ എടയപ്പുറം സ്വദേശി കെ.എം. അബ്ദുൾ ഷുക്കൂറിനെ മുസ്ലിം യൂത്ത് ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്തംഗം സാഹിദ അബ്ദുൾ സലാം ഉപഹാരം നൽകി. കെ.എം. നാസർ പൊന്നാടയണിയിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി.എം. നാസർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എം.ബി. ഇസ്ഹാക്ക്, വി.എ. അബൂതാഹിർ, കെ.കെ. റാഫി, സയ്യിദ് മുഹമ്മദ് ഷാഫി, എം.എം. അലി, മുഹമ്മദ് ആഷിഖ്, എം.എസ്. അജാസ്, എം.ബി. നസീർ, അനസ്, എം.എ. റസാഖ്, സാനിഫ് അലി, അബു താഹിർ, അൻസിൽ എന്നിവർ സംബന്ധിച്ചു.