കോലഞ്ചേരി: ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തവർ 20 നു മുമ്പായി അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. റേഷൻ കാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, മുൻഗണന ലഭിക്കാൻ ആയത് സംബന്ധിച്ച സാക്ഷ്യ പത്രങ്ങളുമായി അപേക്ഷ നല്കണം. കൂടുതൽ വിവരങ്ങൾ അക്ഷയ കേന്ദ്രങ്ങൾ വഴി ലഭിക്കും.