പറവൂർ: അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിർദ്ധന യുവാവ് കാരുണ്യമനസുകളുടെ സഹായം തേടുന്നു. പറവൂർ വള്ളുവള്ളി പാലത്തുങ്കൽ ഷെഫീർ (37) ആണ് തലയ്ക്കേറ്റ ഗുരുതര പരിക്കുമായി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷെഫീർ ഹൃദയസംബന്ധമായ അസുഖം മൂലം ഓപ്പറേഷന് വിധേയമായതോടെ ഓട്ടോറിക്ഷ പണി നിർത്തി വീടിന് സമീപത്തുള്ള ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന സമയത്ത് കഴിഞ്ഞ ജനുവരി 24 ന് അവിടെ വെച്ചുണ്ടായ അപകടത്തിലാണ് തലയ്ക്ക് അതീവ ക്ഷതമേറ്റത്. ഇതിനകം പത്തം ലക്ഷത്തിൽപരം രൂപ ചെലവായിക്കഴിഞ്ഞു. ഇനിയും ഭീമമായ തുക ചികിത്സക്ക് വേണ്ടിവരുമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഓട്ടിസം ബാധിച്ച ഒമ്പതും ആറും വയസുള്ള മകനും മകളും ഭാര്യയും അടങ്ങുന്നതാണ് ഷെഫീറിന്റെ കുടുംബം. കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി രക്ഷാധികാരിയും വാർഡ് മെമ്പർ ഷീജ ബാബു ചെയർപേഴ്സണും പി.കെ. സുരേഷ് കൺവീനറുമായി ചികിത്സ സഹായ നിധി രൂപീകരിച്ചു. അക്കൗണ്ട് നമ്പർ:20050200002195, lFSC: FDRL0002005, വിവരങ്ങൾക്ക് 9746563017, 9961256464.