പറവൂർ: ബി.ഡി.ജെ.എസ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചു. അടിയന്തര നിയോജക മണ്ഡലം, പഞ്ചായത്ത് ഭാരവാഹി യോഗത്തിലാണ് തീരുമാനും. പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും ഉദ്യോഗാർത്ഥികളെ നിയമിക്കണമെന്നും ശബരിമലയിൽ വിശ്വാസം സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നിയോ‌ജക മണ്ഡലം പ്രസിഡന്റ് എം.പി. ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി പി.എസ്. ജയരാജ്, നിയോജക മണ്ഡലം സെക്രട്ടറി എൻ.കെ. സജീവ്, എ.ബി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.