കുറുപ്പംപടി: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മുടക്കുഴ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ നിർവഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ്.എ.പോൾ ,വൽസ വേലായുധൻ. മെമ്പർമാരായ ബിന്ദു ഉണ്ണി, വിപിൻ , സോമി ബിജു, അനാമിക ശിവൻ,ഡോളി ബാബു, നിഷ സന്ദീപ് ,രജിത ജയ്മോൻ ,സെക്രട്ടറി അതിഥി ദേവി, ഐ സി ഡി ഐ സൂപ്പർവൈസർ രജിത അങ്കണവാടി ടീച്ചർ ബിന്ദു, സീനാ തുടങ്ങിയവർ പങ്കെടുത്തു.