ആലുവ: സീപോർട്ട് - എയർപ്പോർട്ട് റോഡ് രണ്ടാംഘട്ടം എ പാക്കേജ് പ്രകാരം കളമശേരി എൻ.എ.ഡി മുതൽ ആലുവ മഹിളാലയം വരെ ഭൂമി ഏറ്റെടുക്കുന്നതിനായി സാമൂഹിക ശാസ്തജ്ഞന്മാരും ജനപ്രതിനിധികളും അടങ്ങുന്ന ഒമ്പതംഗ വിദഗ്ധ സമിതിയെ ജില്ലാ കളക്ടർ നിയമിച്ച് ഉത്തരവായി.
സ്പെഷ്യൽ തഹസിൽദാർ (എൽ.എ)ആണ് ചെയർമാൻ. അംഗങ്ങൾ: ഷീന രാജൻ ഫിലിപ്പ് (സാമൂഹിക പ്രവർത്തന വിഭാഗം തലവൻ, ഭാരതമാത കോളേജ് തൃക്കാക്കര), ഡോ. ജോൺ എസ്. പാലക്കാപ്പിള്ളി (പ്രിൻസിപ്പൽ, സേക്രട്ട് ഹാർട്ട് കോളേജ്, തേവര), ജനപ്രതിനിധികളായ രാജി സന്തോഷ് (പ്രസിഡന്റ്, ചൂർണിക്കര പഞ്ചായത്ത്), അഭിലാഷ് അശോകൻ (വൈസ് പ്രസിഡന്റ്, കീഴ്മാട് പഞ്ചായത്ത്), സ്വപ്ന ഉണ്ണി (മെമ്പർ എടത്തല പഞ്ചായത്ത്), ജെയിസൺ പീറ്റർ (കൗൺസിലർ, ആലുവ നഗരസഭ), പി.ഡബ്ളിയു.ഡി റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ കെ.എം. നസീർ.