പെരുമ്പാവൂർ: നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത് പര്യടനം നടത്തുന്ന വികസനമുന്നേറ്റ ജാഥ ചെവ്വാഴ്ച പെരുമ്പാവൂരിൽ എത്തിച്ചേരും. ബിനോയ് വിശ്വം എം.പി. നയിക്കുന്ന ജാഥയെ രാവിലെ 9ന് താന്നിപ്പുഴയിൽ നിന്നും മണ്ഡലത്തിൽ സ്വീകരിക്കും. ഒക്കൽ ടൗൺ കമ്മിറ്റി പ്രവർത്തകർ സ്വീകരണത്തിനായി സിംല കോർണറിൽ കേന്ദ്രീകരിക്കും. ഒൻപത് ലോക്കൽ കമ്മിറ്റികളിൽ നിന്നായി പ്രവർത്തകർ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിൽ എത്തിച്ചേരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ജാഥ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സംഘാടക സമിതി ചെയർമാൻ എൻ.സി. മോഹനൻ പറഞ്ഞു. ജന. കൺവീനർ കെ.കെ. അഷറഫ്, കേരള കോൺ. (എം) ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി.എം. സലീം, സി.പി.ഐ. മണ്ഡലം സെക്രട്ടറി കെ.പി. റെജിമോൻ, സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ.ഇ. നൗഷാദ്, എ.ഐ.ടി.യു.സി. ജില്ല സെക്രട്ടറി സി.വി. ശശി എന്നിവർ പങ്കെടുത്തു.