bhavanam
പ്രളയബാധിതർക്കായി ആസ്റ്റർ നിർമിച്ചു നൽകുന്ന വീടുകളുടെ നിർമാണോദ്ഘാടനം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദും അൽ-അൻസാർ ചാരിറ്റബിൾ ട്രസ്റ്റിന്റ് മാനേജിങ് ട്രസ്റ്റിയായ മരക്കാർ പിള്ള എന്നിവർ ചേർന്ന് നിർവഹിക്കുന്നു

പെരുമ്പാവൂർ: പ്രളയബാധിതർക്കായി ആസ്റ്റർ ഗ്രൂപ്പ് നിർമിച്ചു നൽകുന്ന രണ്ടാംഘട്ട 35 വീടുകളുടെ നിർമാണോദ്ഘാടനം വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദും, പദ്ധതിക്കായി സ്ഥലം നൽകിയ അൽ-അൻസാർ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായ മരക്കാർ പിള്ള എന്നിവർ ചേർന്ന് നിർവഹിച്ചു. പഞ്ചായത്ത് പ്രതിനിധികളും ആസ്റ്റർ വോളണ്ടിയേഴ്സും പങ്കെടുത്തു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമാണം പൂർത്തീകരിച്ച 100 വീടുകളുടെ താക്കോൽ കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തിൽ 150 വീടുകളാണ് ആസ്റ്റർ ഗ്രൂപ്പ് സൗജന്യമായി നിർമിച്ചു നൽകുന്നത്.