കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് ആരംഭിച്ചു.യൂണിയൻ കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, വനിതാ സംഘം സെക്രട്ടറി ഇന്ദിര ശശി, വൈസ് പ്രസിഡന്റ് മോഹിനി വിജയൻ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു. ക്ലാസ് നാളെയും തുടരും.