aqua-city-fire
മാമ്പ്ര അക്വ സിറ്റിയിലുണ്ടായ തീയണയ്ക്കുന്ന അഗ്നി രക്ഷാ സേന ഉദ്യോഗസ്തരും നാട്ടുകാരും

ആലങ്ങാട്: കോട്ടപ്പുറം മാമ്പ്ര അക്വ സിറ്റി ഫ്ലാറ്റ് സമുച്ചയ വളപ്പിൽ പുല്ലിന് തീപിടിച്ചു.ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. അഗ്നി രക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു.മതിൽ കെട്ടിനോട് ചേർന്നുള്ള ചവറിൽ നിന്ന് തീ ആളിപടർന്നത് ഏറെ നേരം സമീപവാസികളിൽ പരിഭ്രാന്തി പരത്തി. സമീപത്തെ വീടുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്തെങ്കിലും തീ ആളി പടരാൻ തുടങ്ങിയതോടെ നാട്ടുകാർ ഫയർഫോഴ്‌സിൽ അറിയിക്കുകയായിരുന്നു.പറവൂർ,ആലുവ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ ഏറെ നേരത്തെ ശ്രമം നടത്തിയിട്ടാങ് തീ പൂർണമായി അണക്കാനായത്. പുല്ലു പിടിച്ചു കിടന്നിരുന്ന സ്ഥലത്താണ് തീ പിടിച്ചത്. രണ്ട്ഫയർ യൂണിറ്റുകൾ രണ്ടു മണിക്കൂർ കൊണ്ടാണ് തീയണച്ചത് .നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മുലമാണ് സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനായത്.സ്ഥലത്തെത്തിയ ഫയർ യൂണിറ്റുകൾക്ക് ആവശ്യമായ വെള്ളം നൽകാൻ പോലും ഫ്ലാറ്റ് ഉടമ കൾക്ക് കഴിഞ്ഞില്ല എന്നതിൽ പരാതിയുയർന്നു. സമീപത്തെ വീടുകളിൽ നിന്നാണ് ഫയർ യൂണിറ്റ് വെള്ളം ശേഖരിച്ചത്. ഫ്ലാറ്റുകളിൽ നിന്നുള്ള മാലിന്യത്തിനാണ് തീപടർന്നതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ സമീപത്തെ വീടുകളിൽ നിന്ന് തള്ളുന്ന മാലിന്യക്കൂനക്ക് ആരോ തീയിട്ടതാകാമെന്നാണ് ഫ്ലാറ്റ് അധികൃതർ പറയുന്നത്. ആലങ്ങാട് പൊലീസ് സംഘം, പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, മെമ്പർമാരായ റംല ലെത്തിഫ്, ബീന ബാബു, ബ്ലോക്ക് മെമ്പർ കെ.എസ് ഷഹ്ന എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.