കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ നേവൽ ബേസ്, വാത്തുരുത്തി, ബി.ഒ.ടി. ഈസ്റ്റ്, തേവര ഫെറി ജംഗ്ഷൻ, കുണ്ടന്നൂർ എന്നീ ഭാഗങ്ങളിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
*ഗതാഗത നിയന്ത്രണമുള്ള സമയങ്ങളിൽ നഗരത്തിൽ നിന്നും പശ്ചിമകൊച്ചിയിലേക്ക് പോകേണ്ട വാഹനങ്ങൾ എസ്.എ. റോഡ്, വൈറ്റില, കുണ്ടന്നൂർ ഫ്ലൈഓവർ, അരൂർ, ഇടക്കൊച്ചി വഴി യാത്ര ചെയ്യണം.
*പശ്ചിമകൊച്ചിയിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഇടക്കൊച്ചി, അരൂർ വഴി പോകണം.
*എറണാകുളം നഗരത്തിൽ നിന്നും പശ്ചിമകൊച്ചിയിലേക്കും, പശ്ചിമകൊച്ചിയിൽ നിന്നും എറണാകുളത്തേക്കും പോകേണ്ട വാഹനങ്ങൾക്ക് ഗോശ്രീ റോഡ്, വൈപ്പിൻ വഴിയുള്ള ജങ്കാർ സർവ്വീസ് പ്രയോജനപ്പെടുത്താം.
*കാക്കനാട് സിഗ്നൽ ജംഗ്ഷൻ ഭാഗത്ത് നിന്നും ഇരുമ്പനം, തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുന്നവർക്ക് സീപോർട്ട്എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണമുള്ള കാര്യം ശ്രദ്ധിക്കണം. കളമശേരി, കാക്കനാട് എന്നീ ഭാഗങ്ങളിൽ നിന്നും സീപോർട്ട് എയർപോർട്ട് റോഡ് വഴി തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കാക്കനാട് സിഗ്‌നൽ ജംഗ്ഷനിൽ നിന്നും പാലാരിവട്ടം ബൈപ്പാസിലെത്തി യാത്ര തുടരേണ്ടതാണ്.
*കാക്കനാട് പാർക്ക് റസിഡൻസ് ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ കാക്കനാട് സിഗ്‌നൽ ജംഗ്ഷനിൽ നിന്നും പാലാരിവട്ടം ബൈപ്പാസിലെത്തി യാത്ര തുടരണം.
*കരിമുകൾ ജംഗ്ഷനിൽ നിന്നും അമ്പലമുകൾ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണമുള്ളതിനാൽ ആലുവ ,പെരുമ്പാവൂർ, വണ്ടർലാ, പള്ളിക്കര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കരിമുകൾ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പീച്ചിങ്ങാച്ചിറ ജംഗ്ഷനിലെത്തി അവിടെ നിന്നും പുത്തൻകുരിശ് വഴി തിരുവാങ്കുളത്തെത്തി യാത്ര തുടരേണ്ടതാണ്.
*പീച്ചിങ്ങാച്ചിറ ജംഗ്ഷനിൽ നിന്നും കരിമുകൾ ഭാഗത്തേക്ക് വാഹനഗതാഗതം അനുവദിക്കില്ല.
*ഹിൽപാലസിന് മുന്നിൽ നിന്നും അമ്പലമുകൾ ഭാഗത്തേക്ക് വാഹനഗതാഗതം അനുവദിക്കില്ല.
*കരിങ്ങാച്ചിറ ജംഗ്ഷനിൽ നിന്നും ഇരുമ്പനം ജംഗ്ഷൻ ഭാഗത്തേക്ക് വാഹനഗതാഗതം അനുവദിക്കില്ല.
*എരൂർ ഭാഗത്ത് നിന്നും ഇരുമ്പനം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. എരൂർ ഭാഗത്ത് നിന്നും എസ്.എൻ. ജംഗ്ഷനിലേക്ക് വരുന്നവർ എസ്.എൻ. ജംഗ്ഷനിൽ നിന്നും നേരെ കിഴക്കേ കോട്ട ജംഗ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്. എസ്.എൻ. ജംഗ്ഷൻ ഭാഗത്ത് നിന്നും സീപോർട്ട് എയർപോർട്ട് റോഡ്, കരിങ്ങാച്ചിറ, ഇരുമ്പനം ജംഗ്ഷൻ, അമ്പലമുകൾ എന്നീ ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
*തിരുവാങ്കുളം ഭാഗത്തു നിന്നും കാക്കനാട്, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കിഴക്കേകോട്ട, മിനി ബൈപ്പാസ്, വൈറ്റില വഴി തിരിഞ്ഞു പോകേണ്ടതാണ്.