കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും മത്സരിക്കുമെന്ന്
നവോദയ പാർട്ടി ഒഫ് ഇന്ത്യ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് മുന്നോടിയായി മണ്ഡല യോഗങ്ങളും ജില്ല സമ്മേളനങ്ങളും നടത്തും. പ്രസിഡന്റ് അഡ്വ.സജിത്ത് കുമാർ, ജനറൽ സെക്രട്ടറി കെ.എസ്.ഹർഷൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.