saleena

ഏലൂർ: സത്രീകളുടെ സുരക്ഷ അവനവന്റെ കരങ്ങളിൽ തന്നെയെന്നും ലിംഗസമത്വത്തേക്കാൾ പ്രാധാന്യം മനുഷ്യനെ മനുഷ്യനായി കാണാനും അംഗീകരിക്കാനുമുള്ള ഏകാത്മതാ ബോധമാണ് വേണ്ടതെന്നും അഡ്വ.ഒ.എം.ശാലീന പറഞ്ഞു. ഏലൂർ ദേശീയ വായനശാല സംഘടിപ്പിച്ച 'ലിംഗസമത്വവും സ്ത്രീ സുരക്ഷയും ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശാലീന. സ്ത്രീകൾ സ്വന്തം കഴിവുകളും ശക്തിയും തിരിച്ചറിഞ്ഞാണ് ശക്തയാകേണ്ടത്. മറിച്ച് നിർബ്ബന്ധിത സംവരണാനുകൂല്യത്തിലല്ല. ശാലിന പറഞ്ഞു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി രമാദേവി വായനശാലയുടെ ലോഗോ പ്രകാശനം ചെയ്തു. വായനശാലാ ഉപാദ്ധ്യക്ഷ വിദ്യ .വി .മേനോൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ചന്ദ്രികരാജൻ, ദീപ്തി ബിജു , രേഷ്മ എന്നിവർ സംസാരിച്ചു.