കൊച്ചി: നുവാൽസിൽ പുതിയ ഡിപ്ലോമ കോഴ്‌സുകൾ ആരംഭിച്ചു. മുൻ ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ ടി. എസ്. വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ എസ്. ആദികേശവൻ പ്രഭാഷണം നടത്തി. നുവാൽസ് വൈസ്ചാൻസിലർ ഡോ. കെ. സി. സണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നുവാൽസ് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഡോ. ജി. സി. ഗോപാലപിള്ള, രജിസ്ട്രാർ എം. ജി. മഹാദേവ് എന്നിവർ പങ്കെടുത്തു. ബാങ്കിംഗ് ലായിലും ഇൻഷ്വറൻസ് ലായിലുമാണ് പുതിയ കോഴ്‌സുകൾ.