കൊച്ചി: ഗതാഗത ,വിനോദസഞ്ചാര മേഖലകളിൽ വ്യവസായ വികസനത്തിന്റെ പുത്തൻ സാധ്യതകൾ തുറക്കാൻ കൊച്ചി തുറമുഖത്ത് ഇന്ന് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന സാഗരിക അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ വഴി സാധിക്കുമെന്ന് കേന്ദ്ര ഷിപ്പിംഗ്, തുറമുഖ വകുപ്പ് സഹമന്ത്രി മൻസുഖ് എൽ. മാണ്ഡവ്യ പറഞ്ഞു.
മെഡിക്കൽ ടൂറിസം പുരോഗമിക്കുന്ന സംസ്ഥാനമാണ് കേരളം.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഫാക്ടിലേക്കുള്ള ചരക്കുനീക്കം, വേഗത്തിലാക്കാൻ സൗത്ത് കോൾ ബർത്തിന്റെ പുനർനിർമ്മാണം വഴിതുറക്കും. രാജ്യത്തെ ജല പാതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനത്തിന്റെ ചുവടുപിടിച്ചാണ് കൊച്ചി തുറമുഖത്തെയും ബോൾഗാട്ടിയെയും ബന്ധിപ്പിച്ചുള്ള റോറോ സംവിധാനം.
ഓരോ വർഷവും 114 എൻജിനീയർമാരെ സൃഷ്ടിക്കാൻ മറൈൻ എൻജിനിയറിംഗ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് അവസരമൊരുക്കും. സംസ്ഥാനത്തിന് ഈ പദ്ധതികൾ കൂടുതൽ തൊഴിലവസരങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.