photo
പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 104 വയോജനങ്ങൾക്ക് നൽകുന്ന കട്ടിലുകളുടെ വിതരണം പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിലെ വായോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി എച്ച് അലി , രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ സവിത എന്നിവർ പങ്കെടുത്തു. 104 വയോജനങ്ങൾക്കാണ് കട്ടിലുകൾ നൽകിയത്.