suvarnamudra-algd
സുവർണ്ണമുദ്ര പുരസ്‌കാരം ചേർപ്പ് മാണി തൃക്കപുരം സുരേഷിന് സമർപ്പിക്കുന്നു

ആലങ്ങാട്: വാദ്യകലാ വിദ്വാൻ ആര്യഞ്ചേരി വേണുഗോപാലമാരാർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രഥമ ആര്യഞ്ചേരി പുരസ്കാര വിതരണം നടന്നു.ആലങ്ങാട് കോട്ടപ്പുറം ശ്രീ കൃഷ്ണപുരം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ
പ്രമുഖ ഇലത്താള കലാകാരൻ തൃക്കപുരം സുരേഷിന് തൃശൂർ പൂരം പ്രമാണി ചേർപ്പ് മണി സുവർണ്ണ മുദ്രാ പുരസ്കാരം സമ്മാനിച്ചു.ചേന്ദമംഗലം രഘു മാരാർ , കാവിൽ പീതാംബര മാരാർ , മാണി മായമ്പിള്ളി , ക്ഷേത്രം തന്ത്രി ശങ്കരനുണ്ണി നമ്പൂതിരിപ്പാട്, പി കെ ചന്ദ്രശേഖരൻ ഇളയത് എന്നിവർ സംബന്ധിച്ചു .