kklm
മത്സ്യകൃഷി പദ്ധതിയുടെ നാലാംഘട്ട ഉദ്ഘാടനം കൂത്താട്ടുകുളം പൊലീസ് പ്രിൻസിപ്പൽ എസ്.ഐ ശാന്തി കെ. ബാബു നിർവഹിക്കുന്നു

കൂത്താട്ടുകുളം: ജനമൈത്രി പൊലീസിന്റെയും മേഖല റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന മത്സ്യകൃഷി പദ്ധതിയുടെ നാലാംഘട്ട ഉദ്ഘാടനം കൂത്താട്ടുകുളം പൊലീസ് പ്രിൻസിപ്പൽ എസ്.ഐ ശാന്തി കെ. ബാബു നിർവഹിച്ചു.
സി.ആർ.ഒ എൻ.എസ്. ഷീല, എ.എസ്.ഐമാരായ എം.കെ. ജയകുമാർ, എ.കെ. ജയചന്ദ്രൻ, അനിൽ കുര്യാക്കോസ്, മേഖല റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബേബി ആലുങ്കൽ, ജനമൈത്രി സുരക്ഷാ കൺവീനർ പി.സി. മർക്കോസ്, മർക്കോസ് ഉലഹന്നാൻ, എസ്.ഭദ്രകുമാർ, വിഷ്ണു വിജയൻ, സജി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.