modi

കൊച്ചി: ബി.പി.സി.എല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ. ചെന്നൈയിൽ നിന്ന് 2.45ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തും. ഇവിടെ നിന്ന് ഹെലികോപ്റ്ററിൽ രാജഗിരി ഹെലിപ്പാഡിൽ ഇറങ്ങിയാണ് അമ്പലമേട് വി.എച്ച്.എസ്.ഇ സ്‌കൂൾ ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തുക. 3.30നാണ് ചടങ്ങ്.

ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ റോറോ വെസ്സലുകൾ, കൊച്ചി​ തുറമുഖത്തെ ക്രൂയിസ് ടെർമിനൽ 'സാഗരിക, കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ മറൈൻ എൻജിനീയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ഉദ്ഘാടനം ചെയ്യും. കൊച്ചിൻ പോർട്ടിന്റെ സൗത്ത് കോൾ ബർത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കും. ബി.ജെ.പിയുടെ കോർ കമ്മിറ്റി യോഗത്തിലും പങ്കെടുത്തശേഷം വൈകി​ട്ട് 5.55ന് ഡൽഹി​ക്ക് മടങ്ങും.