പറവൂർ: കേസല്ല, തൂക്കിക്കൊന്നാലും ഹലാൽ വിരുദ്ധ പ്രചാരണത്തിലും ബഹിഷ്കരണത്തിലും നിന്നും പിന്നോട്ടില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദി പറവൂർ താലൂക്ക് സംഘടിപ്പിക്കുന്ന ഹലാൽ വിരുദ്ധ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
ഈ സമരം ഒരു തുടക്കം മാത്രമാണ്. ഇത് ഹിന്ദുവിന്റെ അഭിമാന പ്രശ്നമാണ്. എന്തു ഭക്ഷണം കഴിക്കണമെന്ന് അവകാശമുണ്ടെങ്കിൽ എന്തു ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് തിരുമാനിക്കാൻ അവകാശമുണ്ട്. ഇതിനു പിന്നിൽ വലിയ ഇസ്ലാമിക ജിഹാദ് പ്രവർത്തിക്കുന്നുണ്ട്. രാമക്ഷേത്രം നിർമ്മിക്കാൻ ആയിരം രൂപ കൊടുത്തതിന് ആയിരം മാപ്പ് പറയേണ്ടിവന്നവരും ഇവിടെയുണ്ട്. കേരളം ഇസ്ലാമിക രാജ്യമല്ലെന്നു തെളിക്കേണ്ട ബാധ്യത ഇവിടത്തെ ഹിന്ദുക്കൾക്കുണ്ടെന്നും ശശികല പറഞ്ഞു.
ഡോ കെ.എസ്. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി, കെ.വി. ശിവൻ, ക്യാപ്റ്റൻ സുന്ദരൻ, എസ്. സുധീർ, എം.ബി. മധുസൂദനൻ, കെ.ആർ. രമേഷ്, എം.കെ. സജീവൻ, പ്രകാശൻ തുണ്ടത്തുംകടവ്, ഉണ്ണികൃഷ്ണൻ മാടവന, പി.സി. ബാബു തുടങ്ങിയവർ സംസാരിച്ചു. ചേന്ദമംഗലം കവലയിൽ നിന്നും ആരംഭിച്ച പ്രകടനം സമ്മേളനം നഗരയിൽ സമാപിച്ചു.