തൃപ്പൂണിത്തുറ: എരൂർ ശ്രീ ധർമ്മ കല്പ ദ്രുമയോഗം ശ്രീപോട്ടയിൽ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് ആരംഭം കുറിച്ച് ഇന്ന് വൈകിട്ട് 4.30ന് കൊടിക്കയർ എഴുന്നള്ളിപ്പോടെ തുടക്കമാകും. മൊതോടത്ത് സജീവൻ ചാത്തപ്പന്റെ വസതിയിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കൊടിക്കയർ ക്ഷേത്രാങ്കണത്തിലെത്തും. ക്ഷേത്രം തന്ത്രി സത്യപാലൻ ,മേൽശാന്തി സുമോദ് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും. എരൂർ കോച്ചേരി ഭാനു നിവാസ് വേണുഗോപാൽ കൊടി സമർപ്പിക്കും. താലം വരവേൽപ്പിനെ തുടർന്ന് വനിതകൾ ലളിത സഹസ്രനാമാർച്ചന നടത്തും. തുടർന്ന് കാണിനാട് സൂരജ് അവതരിപ്പിക്കുന്ന ചാക്യാർകൂത്തോടെ തിരുത്സവത്തിന്റെ ഒന്നാം ദിവസം പൂർത്തിതിയാകും 24 ന് ജനപ്രതിനിധകൾക്ക് സ്വീകരണം നൽകി തിരുത്സവം സമാപിക്കുമെന്ന് ഭാരവാഹികളായ കെ. ആർ.പ്രദീപ്, എൽ.പി. സുരേഷ് ബാബു, വി.വി. ഭദ്രൻ തുടങ്ങിയവർ അറിയിച്ചു.