കാലടി: ജൈവവള പ്രയോഗം കാർഷിക വിളകൾക്ക് പ്രയോഗിക്കേണ്ട ആവശ്യകത ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കാർഷിക സെമിനാർ നീലീശ്വരം പള്ളുപേട്ടയിൽ നടന്നു. എസ്.പി.സിയുടെ ജൈവവള ഉത്പന്നങ്ങൾ സെമിനാറിൽ പ്രദർശിപ്പിച്ചു. ആരോഗ്യമുള്ള ജനതയ്ക്ക് വിഷരഹിത കാർഷി ഉല്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനും വിപണത്തിനും വേണ്ടി ജൈവവള പ്രയോഗത്തെ സംബന്ധിയായിരുന്നു സെമിനാറിൽ. കുടുംബശ്രീ എക്‌സാത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനർ ബീന രവി ഉദ്ഘാടനം ചെയ്തു.പി.ശിവകുകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ ജയലക്ഷ്മി പ്രകാശ് വിഷയാവതരണം നടത്തി. കർഷകർക്ക് സൗജന്യ മണ്ണ് പരിശോധന നടത്തി. പി.എച്ച്. വാല്യുവിന്റെ അടിസ്ഥാനത്തിൽ ജൈവവളം നൽകും.