
കൊച്ചി: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് 17ന് എറണാകുളത്ത് തുടക്കമാവും. 80 ചിത്രങ്ങളാണ് ആറു തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. സരിത തിയേറ്ററാണ് മുഖ്യവേദി. സവിത, സംഗീത, കവിത, ശ്രീധർ, പദ്‌മ എന്നിവിടങ്ങളിലായാണ് പ്രദർശനങ്ങൾ.
ആശുപത്രികളിൽ നിന്നും ലാബുകളിൽ നിന്നുമുള്ള (മേള തുടങ്ങുന്നതിനും 48 മണിക്കൂർ മുൻപ് നടത്തിയത്) കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും മേളയിൽ പ്രവേശനം അനുവദിക്കും.
ഫെസ്റ്റിവൽ പാസുകളുടെയും കിറ്റുകളുടെയും വിതരണം സരിത തിയറ്ററിൽ 15 ന് ആരംഭിക്കും.