rajeevan
കെ.പി. രാജീവൻ (പ്രസിഡന്റ്)

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ ശാഖ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, റിട്ടേണിങ് ഓഫീസർ പി.പി. സനകൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, വി.കെ. കമലാസനൻ, പി.കെ. ജയൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അഡ്വ: കെ.പി. രാജീവൻ (പ്രസിഡന്റ്), വി.കെ. കമലാസനൻ (വൈസ് പ്രസിഡന്റ്), പി.കെ. ജയൻ (സെക്രട്ടറി), കെ..ആർ. ദേവദാസ് (യൂണിയൻ കമ്മറ്റി അംഗം), എ.എൻ. രവി, എ.എൻ. ബാലകൃഷ്ണൻ,ലീല സുകുമാരൻ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.