പറവൂർ: സർക്കാരിന്റെ നൂറ് ദിന കർമപദ്ധതികളുടെ ഭാഗമായി ഏലൂർ, മൂത്തകുന്നം, കരുമാലൂർ, കോട്ടുവള്ളി വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനവും താലൂക്കിലെ പട്ടയ വിതരണവും ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. താലൂക്ക് ഓഫിസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. മൂത്തകുന്നം, കോട്ടുവള്ളി വില്ലേജുകളുടെ ശിലാഫലകം വി.ഡി. സതീശൻ എം.എൽ.എയും ഏലൂർ, കരുമാലൂർ വില്ലേജ് ഓഫീസുകളുടേതു വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എയും അനാഛാദനം ചെയ്യും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും.