പറവൂർ: കോട്ടപ്പുറം രൂപത നൽകുന്ന മികച്ച വിദ്യാലയത്തിനുള്ള അവാർഡ്‌ ചാത്തേടം സെന്റ് ജോസഫ്സ് ഹൈസ്കൂളിന് ലഭിച്ചു. കഴിഞ്ഞ അക്കാഡമിക വർഷം നടത്തിയ പ്രവർത്തനങ്ങളുടെയും എസ്.എസ്.എൽ.സി പരീക്ഷ വിജയത്തിന്റേയും അടിസ്ഥാനത്തിലാണ് അവാർഡ്. കോട്ടപ്പുറം ആൽബർട്ടൈൻ ആനിമേഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ രൂപത മെത്രാൻ ഡോ.ജോസഫ് കാരിക്കശ്ശേരിയിൽ നിന്ന് അദ്ധ്യാപകൻ സേവ്യർ പുതുശ്ശേരിയും സഹപ്രവർത്തകരും ചേർന്ന് ട്രോഫിയും കാഷ് അവാർഡും ഏറ്റു വാങ്ങി. കെ.സി.ബി.സി വിദ്യഭ്യാസ കമ്മീഷൻ സെക്രട്ടറി റവ. ഫാ. ചാൾസ് ലിയോൺ, റവ.ഡോ.ആന്റണി കുരിശിങ്കൽ, ഫാ.ഷിജു കല്ലറക്കൽ, ഫാ.ജോഷി കല്ലറക്കൽ എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ വിഭാഗം മികച്ച അദ്ധ്യാപകനുള്ള അവാർഡ് പ്രധാന അദ്ധ്യാപകൻ സേവ്യർ പുതുശ്ശേരിയും യു.പി വിഭാഗം മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് റീമ എഫ്.ഡി. അൽമേഡയും സമ്മാനിച്ചു.